
പരീക്ഷ ജയിച്ചില്ല! 45 പേരെ കൂടി പിരിച്ചുവിട്ട് ഇൻഫോസിസ്
ബെംഗളൂരു∙ കഴിഞ്ഞ മാസം 400 ട്രെയിനികളെ പുറത്താക്കിയ ഇൻഫോസിസ് 45 പേരെക്കൂടി മൈസൂരു ക്യാംപസിൽ നിന്ന് പിരിച്ചുവിട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷ വിജയിക്കാത്തവർക്കെതിരെയാണ് നടപടി.
ഇവർക്ക് മറ്റ് അവസരങ്ങൾ ലഭിക്കാൻ ഇൻഫോസിസ് ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ബിപിഎം) 12 ആഴ്ചത്തെ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ ഇൻഫോസിസ് തൊഴിൽ നിയമം ലംഘിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പു കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഐടി തൊഴിലാളി സംഘടന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
English Summary:
Infosys has laid off 45 more employees from its Mysuru campus following last month’s dismissal of 400 trainees. The company is providing additional training to assist affected employees in finding new opportunities.
mo-technology-infosys k1bpc468ce1dq4qjcf061hgfs mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-common-layoffs 1uemq3i66k2uvc4appn4gpuaa8-list