
ആശാ, അങ്കണവാടി സമരം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ആശാ, അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടന്ന യോഗത്തിൽ ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, അനീഷ് ഗോപിനാഥ്, ഗ്രേസി തോമസ്, സി.പി.ജോസഫ്, പി.വി.ഏബ്രഹാം, കെ.കെ.ജോസഫ്, ജോർജ് മോഡി, റെനീസ് മുഹമ്മദ്, രാജൻ പിള്ള, റഞ്ചി പതാലിൽ, മനോജ് ഡേവിഡ് കോശി, കെ.ഡി.വർഗീസ് എന്നിവർ സംസാരിച്ചു.