
ദീപികയ്ക്ക് ഹോസ്റ്റൽമുറിയിൽ സഹപാഠിയിൽ നിന്ന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പോലീസിൻ്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിനിക്കേറ്റത് അതിക്രൂര മർദ്ദനമെന്ന് വ്യക്തമാക്കി എഫ്ഐആര്‍. കസേരയിൽ ഷാൾ കൊണ്ട് കൈകൾ കെട്ടിയിട്ട് മർദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാൻ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാൽ കറിവീണ് ശരീര ഭാഗങ്ങൾ പൊള്ളി.
ബിഎസ്സി അഗ്രിക്കൾച്ചർ അവസാനവർഷ വിദ്യാർഥിനിയായ ദീപികയ്ക്കാണ് സഹവിദ്യാർത്ഥിയുടെ ആക്രമണത്തിൽ മുതുകിലും കൈയിലും പൊള്ളലേറ്റത്. സംഭവത്തിൽ ലോഹിതയെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും ആന്ധ്രസ്വദേശിനികളാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി ഡീൻ ഡോ. റോയി സ്റ്റീഫൻ വ്യക്തമാക്കി. ദീപികയെ ഉപദ്രവിച്ച ലോഹിത അവരുടെ മുറിയിലുണ്ടായിരുന്ന മലയാളി വിദ്യാർഥിനി ജിൻസി, ആന്ധ്രസ്വദേശിയായ ഇവരുടെ സഹപാഠി നിഖിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതിരിക്കുന്നത്.
ദീപികയ്ക്ക് ഹോസ്റ്റൽമുറിയിൽ സഹപാഠിയിൽ നിന്ന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പോലീസിൻ്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് വർഷത്തിലേറെ ഒരേ മുറിയിൽ കഴിഞ്ഞ നാട്ടുകാരിയിൽ നിന്നാണ് പെൺകുട്ടിക്ക് ക്രൂരമായ അനുഭവങ്ങളുണ്ടായത്. ദീപികയോട് അമ്മയെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെടുകയും അമ്മ ഫോൺ എടുക്കുമ്പോൾ തെറിപറയണമെന്ന് നിർദ്ദേശിക്കുകയും ലോഹിത ചെയ്തിരുന്നു. ഇത് പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ലോഹിത ദീപികയോട് ക്രൂരമായ രീതിയിൽ പെരുമാറിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്. 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയില്‍ വച്ച് പൊള്ളിച്ചു.
ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്.
The post `നീ നിൻ്റെ അമ്മയുടെ ഫോണിൽ വിളിച്ച് അവരെ തെറി വിളിക്കണം´ : പറ്റില്ലെന്ന് പറഞ്ഞതോടെ ലോഹിതയുടെ സ്വഭാവം മാറി : കെട്ടിയിട്ട് മുഖം പൊള്ളിക്കാൻ ശ്രമം, മുറിവില്‍ മുളക്പൊടി വിതറി; ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും മാരകമായി പൊള്ളലേല്‍പ്പിച്ചു : വിദ്യാർത്ഥിനിക്കേറ്റത് ക്രൂര പീഡനം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]