
ലഹരിക്കെതിരെ പോരാടാൻ ‘രക്തബന്ധം’ തീർത്ത്കൂട്ടായ്മ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ ജില്ലാ ജനമൈത്രി പൊലീസും നർകോട്ടിക് സെല്ലും പാലാ ബ്ലഡ് ഫോറവും കൊഴുവനാൽ ലയൺസ് ക്ലബ്ബും സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻഎസ്എസ് യൂണിറ്റും ചേർന്ന്, ‘ലഹരിക്ക് അടിമയാകാതിരിക്കാൻ രക്തദായകരാകൂ’ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവൽക്കരണ ക്യാംപെയ്നും മെഗാ രക്തദാന ക്യാംപും നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം ചെയ്തു.പാലാ രൂപതാ മുഖ്യ വികാരി ജനറലും സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി മാനേജരുമായ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.
കോളജ് ഡയറക്ടർ ഫാ. ഡോ. ജയിംസ് ജോൺ മംഗലത്ത്, ഡിവൈഎസ്പി കെ.സദൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പ്രിൻസിപ്പൽ പ്രഫ. ഡോ. വി.പി.ദേവസ്യ, ലയൺസ് ക്ലബ് ഇന്റർനാഷനൽ ചീഫ് പ്രേജക്ട് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് പുരയിടത്തിൽ, ബർസാർ ഫാ. ജോൺ മറ്റമുണ്ടയിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ആന്റോ മാനുവൽ, ജസ്റ്റിൻ ജോസ്, ജയ്സൺ പ്ലാക്കണ്ണി, ബൈജു കൊല്ലംപറമ്പിൽ, സജി വട്ടക്കാനാൽ, വിനിറ്റ സിബി, അലീന ക്ലാര വർഗീസ്, ടിലു ഷാജു, സി.ബി.വിഷ്ണു, യു.
ആർ.ഹരികേഷ്, എസ്.ഹരിത, ഏബൽ ജി.രാജ്, ക്രിസ്റ്റോ ദേവസ്യ, മിഥുന എസ്.നായർ, അലീന എൽസ ജോസ് എന്നിവർ പ്രസംഗിച്ചു.ഡിവൈഎസ്പി സാജു വർഗീസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് പുരയിടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആന്റോ മാനുവൽ എന്നിവരുടെ രക്തദാനത്തോടെ ആരംഭിച്ച ക്യാംപിൽ 100 പേർ രക്തം ദാനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ക്യാംപ് നയിച്ചു.