
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോൾ, ആലീസ് മാത്രമല്ല ഭര്‍ത്താവ് സജിനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. താജ്മഹൽ യാത്രയുടെ വിശേഷങ്ങളാണ് ആലീസ് ക്രിസ്റ്റി പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താന്‍ കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് ഈ യാത്രയെന്നും ഇപ്പോഴാണ് എല്ലാം ഒത്തുവന്നതെന്നും ആലീസ് വീഡിയോയിൽ പറയുന്നുണ്ട്. ട്രെയിൻ യാത്ര മുതലുള്ള കാര്യങ്ങൾ ആലീസ് വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ”ചിത്രങ്ങളിലൊക്കെ കാണുന്ന കാലം മുതലേ ഇവിടേക്ക് നേരില്‍ വരണമെന്ന് ആഗ്രഹിച്ചതാണ്. സാരിയും കൂളിംഗ് ഗ്ലാസും കുറച്ച് ഓവറാണെന്ന് എനിക്കറിയാം, വെയില് കാരണം കണ്ണ് തുറക്കാന്‍ പറ്റുന്നില്ല, അതുകൊണ്ടാണ്. ഞങ്ങള്‍ അങ്ങോട്ട് പോവുന്ന സമയത്ത് ഒത്തിരി ആളുകള്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ടായിരുന്നു. അപ്പോൾ കാണാന്‍ പോവുന്ന കാഴ്ചകളെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഞാന്‍ മാത്രമല്ല നിങ്ങളേയും ഇതെല്ലാം കാണിക്കാമെന്ന് കരുതിയാണ് വീഡിയോ എടുക്കുന്നത്”, ആലീസ് പറഞ്ഞു.
വീഡിയോയില്‍ കാണുന്നതിനെക്കാളും ഇരട്ടി ഭംഗിയാണ് താജ്മഹൽ നേരില്‍ കാണുമ്പോളെന്നും ആലീസ് പറയുന്നു. ”നമ്മുടെ കണ്ണുകളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാഴ്ചകളാണ് അവിടെയുള്ളത്. വീഡിയോ ഒന്നും എടുക്കാതെ ഈ കാഴ്ചകളൊക്കെ നോക്കി നില്‍ക്കാനാണ് തോന്നുന്നത്. കാരണം അത്രയും ഭംഗിയാണ് ഇവിടം കാണാന്‍ ”, ആലീസ് പറഞ്ഞു. ക്യാമറ കൊണ്ട് കയറാന്‍ പറ്റാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നുവെന്നും പറ്റുന്നതു പോലെ ദൃശ്യങ്ങൾ പകര്‍ത്തിയെന്നും ആലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]