കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതില്‍ മൂന്ന് പൊലീസുകാരാണ് മരിച്ചത്. ഒരു ജവാന് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാര്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിട്ടുണ്ട്.
ഇതോടെ മരിച്ച ഭീകകരുടെ എണ്ണം മൂന്നായി. നിലവില്‍ വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്. തിരച്ചില്‍ നടന്നെങ്കിലും ഇവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു.
പിന്നീട് ഇന്ന് രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഭീകരരുടെ സാന്നിധ്യം കാണുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. Read More:ഇലഞ്ഞിയിൽ വളവിൽ നിർത്തിയിട്ട
ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരന് ഗുരുതരപരിക്ക്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]