
ഒരു കോഴി വാങ്ങിയാൽ നാല് ലെഗ് പീസ്; ചിക്കൻ സ്റ്റാളിൽ നാലു കാലുള്ള കോഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട് ∙ ഒരു കോഴി വാങ്ങിയാൽ നാല് ലെഗ് പീസ്. കൗതുകമായി മണ്ണാർക്കാട് കോഴിക്കടയിൽ നാലുകാലുള്ള കോഴി. മണ്ണാർക്കട് നടമാളിക റോഡിലെ അലിഫ് ചിക്കൻ സ്റ്റാളിലാണ് നാലുകാലുള്ള കോഴി കൗതുകമായത്. വൈറലായ കോഴിയെ കാണാൻ തിരക്കാണ്. മോഹവില നൽകി കോഴിയെ സ്വന്തമാക്കാൻ പലരും സമീപിച്ചെങ്കിലും കോഴിയെ നൽകാൻ കടയുടമ തയാറായില്ല. രണ്ടു ദിവസം മുൻപാണ് കോഴി ഫാമിൽ നിന്നും കോഴികളെ ഇറക്കിയത്. ഈ കൂട്ടത്തിലാണ് ഒരു കോഴിക്ക് നാലു കാലുള്ളത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്.
സാധാരണ കാലുകൾക്ക് പുറമേ ഒരു കാൽ പിന്നിലേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. നാലമത്തേത് പുറത്തേക്ക് കാണുന്ന വിധത്തിലല്ല. ഈ കോഴിയെ വളർത്താനാണ് കടയുടമകളായ ഷുക്കൂറിന്റെയും റിഷാദിന്റെയും തീരുമാനം. ജനിതക വൈകല്യമാവാം ഇത്തരത്തിൽ അധികം കാലുകൾ വളരാനുള്ള കാരണമായി വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പോളിമെലിയ (polymelia) എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നതെന്ന് വെറ്ററിനറി സർജൻ ഡോ. കെ.അബൂബക്കർ സിദ്ദീഖ് പറഞ്ഞു.