
പാലക്കാട് ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലക്ടറേറ്റ് മാർച്ച് ഇന്ന്;പാലക്കാട് ∙ ഗവ. മെഡിക്കൽ കോളജിൽ ജില്ലയിലെ പട്ടികജാതിക്കാർക്ക് 35% ജോലി സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് ഗോത്ര ദേശീയ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
റൂട്രോണിക്സ് അവധിക്കാലകോഴ്സുകൾ
പാലക്കാട് ∙ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പാലക്കാട്ടെ അംഗീകൃത പഠനകേന്ദ്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ജിപിടി, ഓഫിസ് സ്യൂട്ട്, ഇ-അക്കൗണ്ടിങ്, ജൂനിയർ അനിമേറ്റർ, 3ഡി അനിമേഷൻ, 2ഡി കാർട്ടൂൺ അനിമേഷൻ, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിങ്, ജൂനിയർ പൈത്തൺ പ്രോഗ്രാമർ, ഗ്രാഫിക് ആർട്ട് ഡിസൈനർ, ഷോർട്ട് ഫിലിം കട്ട്സ്, സി, സി പ്ലസ് പ്ലസ്, ജാവ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ കോഴ്സുകളിലേക്ക് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളവർക്കു ചേരാം. രണ്ടു മാസമാണു കാലാവധി. കൂടുതൽ വിവരങ്ങൾ റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ എയ്സ് കോളജുമായി ബന്ധപ്പെടുക: 9946789777, 9645081108.
ഹെൽത്ത് വർക്കർ നിയമനം
മരുതറോഡ് ∙ പഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ സർക്കാർ മാതൃകാ ഹോമിയോപ്പതി ഡിസ്പെൻസറിയിലേക്ക് നാഷനൽ ആയുഷ് മിഷൻ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രിൽ 2നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ നടക്കും. ജിഎൻഎം, കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ റജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. 0491 2957330.
ദേശീയ സെമിനാർ നാളെ മുതൽ
പാലക്കാട് ∙ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ പാലക്കാട് സെന്ററും ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പും ചേർന്നു നാളെയും 29നും ‘നിർമിതബുദ്ധിയും വ്യവസായ മേഖലയിലെ തൊഴിൽ സുരക്ഷയും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. നാളെ രാവിലെ 9നു കഞ്ചിക്കോട് ഐഐടി ക്യാംപസിൽ ഐഐടി പാലക്കാട് കേന്ദ്രം ഡയറക്ടർ പ്രഫ. ഡോ.എ.ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്യും. പതിനഞ്ചു സെഷനുകളിലായി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 250 ആളുകൾ പങ്കെടുക്കുമെന്നു ഓർഗനൈസിങ് സെക്രട്ടറി ഡോ. ബി.രാജേഷ് മേനോൻ, ചെയർമാൻ എ.വി.രാജപ്പൻ, പ്രഫ. സി.സോമശേഖരൻ, എ.കേശവൻ എന്നിവർ അറിയിച്ചു.