
ഭാഗ്യം പാമ്പ് തലയിലായില്ല!; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉതിമൂട് ∙ കോഴിക്കൂടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയ ആളുടെ തലയിലൂടെ പാമ്പ് ചാടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റാന്നി ബ്ലോക്കുപടി ലക്ഷ്മി നിവാസിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പാണ് ഉതിമൂട് പന്തളംമുക്ക് വേങ്ങമൂട്ടിൽ മാത്തുക്കുട്ടിക്ക് ഭീഷണി ഉയർത്തിയത്.
ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുകാർ കോഴിക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് പാമ്പ് ഉള്ളിൽ കിടക്കുന്നത് കണ്ടത്. ഉടനെ വനം വകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ മാത്തുക്കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു. 11 മണിയോടെ മാത്തുക്കുട്ടി എത്തിയപ്പോൾ പാമ്പിനെ കണ്ടില്ല. കമ്പി വേലിയിൽ കയറി ആരും കാണാത്ത വിധത്തിൽ കിടക്കുകയായിരുന്നു പാമ്പ്.
മാത്തുക്കുട്ടി തിരിഞ്ഞപ്പോഴാണ് തലയ്ക്കു മുകളിൽ തൂങ്ങി കിടക്കുന്ന പാമ്പിനെ കണ്ടത്. ദേഹത്തു വീഴാതെ പാമ്പിനെ മാത്തുക്കുട്ടി പിടികൂടി ചാക്കിലാക്കിയപ്പോൾ എല്ലാവർക്കും ആശ്വാസമായി. കോഴിയും താറാവും കൂട്ടിൽ ഉണ്ടായിരുന്നെങ്കിലും പിടികൂടിയില്ല. കൂറ്റൻ പാമ്പിനെ പിന്നീട് വനം വകുപ്പിന്റെ ദ്രുതകർമസേനയ്ക്കു കൈമാറി.