
നാരങ്ങാനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് ധർണ നടത്തി
പത്തനംതിട്ട∙ നാരങ്ങാനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് ധർണ നടത്തി. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാരങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ആർ.
രമേശ് അധ്യക്ഷത വഹിച്ചു. അബ്ദുൾ കലാം ആസാദ്, ഫിലിപ്പ് അഞ്ചാനി, വി.
പി. മനോജ് കുമാർ, ശ്രീകാന്ത് കളരിക്കൽ, പി.
കെ. ശ്രീധരൻ നായർ, അന്നമ്മ ഫിലിപ്പ്, ബിജു മലയിൽ, റെജി തോമസ്, ജെസി മാത്യു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]