
രാജ്യത്തിന്റെ ഭരണനിർവഹണ പ്രക്രിയയിൽ നിന്നും യുവജനങ്ങൾ പിൻമാറുന്നത് അപകടകരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ∙ രാജ്യത്തിന്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിൻമാറുകയാണെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വർഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജസ് കോളജ് പൊളിറ്റിക്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെന്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ദേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത അൽഫോസ അലക്സിനെ അദ്ദേഹം ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,
പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ സംസാരിച്ചു. പാർലമെന്റിലെ ചോദ്യ ഉത്തര വേളയും, സഭാ നടപടികളും, ചർച്ചകളും, വാകൗട്ടുമെല്ലാം മനോഹരമായി അവതരിപ്പിച്ച പാർലമെന്റ് സമ്മേളനത്തിൽ വിദ്യാഭ്യാസ ബില്ലും അടിയന്തര പ്രമേയങ്ങളും അവതരിപ്പിച്ചു.