
കാട്ടുപന്നി ആക്രമണം: മൂന്നു പേർക്ക് പരുക്ക്
ഏനാത്ത് ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്. പത്തനംതിട്ട
ഏഴംകുളം കടിക കൈതപറമ്പ് കൊന്ന വിളയിൽ കെ.കെ.ഷാജി (48), പടിഞ്ഞാറ്റതിൽ പ്രേമ (23), സഹോദരൻ പ്രഭാസ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ ഏഴരയോടെ വീടിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ട
ഗവ. ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ആയ പ്രേമ സഹോദരനൊപ്പം ബൈക്കിൽ വരുമ്പോൾ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പരുക്കേൽക്കുകയായിരുന്നു.
പ്രേമയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ട്. മുറിവേൽക്കുകയും ചെയ്തു.
ബൈക്കിൽ ഇടിച്ച ശേഷം പന്നി ഇവരുടെ അയൽവാസിയായ ഷാജിക്കു നേരെ പാഞ്ഞടുത്തു. പന്നിയുടെ കുത്തേറ്റ് ഷാജിയുടെ ഇടതുകൈയ്ക്ക് സാരമായി മുറിവേറ്റു.
വയറ്റിലും കുത്തേറ്റു. മൂന്നു പേരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]