
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിലാണ് ബറോസിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ.
എന്നാണ് പ്രീമിയർ ചെയ്യുക എന്നത് ഉടൻ പുറത്തുവരും. നിലവിൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. 2024 ഡിസംബർ 25ന് ബറോസ് തിയറ്ററുകളിൽ എത്തിയത്.
വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.
ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു.
ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചു.
പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു. ഒടുവിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ബറോസ് തിയറ്ററിലെത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു ‘ബറോസ്’ നിർമ്മിച്ചത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്.
മലയാളത്തിന്റെ ചിരിമുഖം; ഇന്നച്ചന്റെ ഓർമയ്ക്ക് രണ്ടാണ്ട് അതേസമയം, മോഹന്‍ലാലിന്റെ എമ്പുരാന് നാളെ തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]