
മാലിന്യ നിർമാർജനം: പെരിന്തൽമണ്ണ നഗരസഭയിൽ കരിയില സംഭരണികളൊരുങ്ങി
പെരിന്തൽമണ്ണ ∙ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത് പെരിന്തൽമണ്ണ നഗരസഭ ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് ഒഴിവാക്കാനായി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കരിയില സംഭരണികൾ ഒരുങ്ങി.സംഗീത റോഡ് ജംക്ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ ഷാൻസി, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡീനു, ഫൈസൽ എന്നിവർ പ്രസംഗിച്ചു.നഗരസഭ മുൻപ് പല സ്ഥലത്തും സ്ഥാപിച്ച കരിയില സംഭരണികൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതൽ കരിയില സംഭരണികൾ സ്ഥാപിക്കുന്നതിലൂടെ കരിയില കത്തിക്കുന്നതിനെതിരായി അവബോധം സൃഷ്ടിക്കാനാകുമെന്നു നഗരസഭ പ്രതീക്ഷിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]