
ഒറ്റയ്ക്കല്ല അമ്മേ, നാടുണ്ട് കൂടെ; സുഷമ്മയുടെയും 3 മക്കളുടെയും ദുരിതാവസ്ഥയറിഞ്ഞ് സഹായവുമായി സുമനസ്സുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ നിസ്സഹായയായ ഒരമ്മയ്ക്കും ഓട്ടിസംബാധിതരായ മൂന്നു മക്കൾക്കും സഹായഹസ്തങ്ങൾ നീട്ടിയ സുമനസ്സുകൾക്കു നന്ദി. ചേർത്തല കടക്കരപ്പള്ളി 9ാം വാർഡിൽ താമസിക്കുന്ന സുഷമ്മയുടെ ജീവിതസാഹചര്യം ഇന്നലെ മലയാള മനോരമ വായനക്കാരുമായി പങ്കുവച്ചിരുന്നു. ഈ വാർത്ത കണ്ട് സഹായവാഗ്ദാനങ്ങളുമായി ഒട്ടേറെപ്പേർ എത്തി.സുഷമ്മയ്ക്കും മക്കൾക്കും ഭക്ഷണം എത്തിച്ചു നൽകുന്ന കൊട്ടാരം സ്കൂളിലെ പ്രധാന അധ്യാപികയാണ് ആദ്യമെത്തി ചികിത്സയ്ക്കുള്ള പണവും തുടർന്നുള്ള സഹായവും വാഗ്ദാനം ചെയ്തത്.
സുഷമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും സഹായങ്ങൾ എത്താൻ തുടങ്ങിയിട്ടുണ്ട്. ചിലർ പണവും വസ്ത്രങ്ങളും കൈമാറി. സുഷമ്മയുടെ ഇളയ മകൾ ആരാധ്യയ്ക്ക് 18 വയസ്സു വരെയുള്ള ചികിത്സാ ചെലവുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് തൈക്കാട്ടുശേരി സ്വദേശി അറിയിച്ചു. കടക്കരപ്പള്ളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള സംഘം നാളെ സുഷമ്മയുടെ വീട് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.കനിവിന്റെ കരുതലായി സഹായങ്ങൾ എത്തുമ്പോഴും ആരോഗ്യപ്രശ്നങ്ങൾ സുഷമ്മയെ അലട്ടുന്നുണ്ട്.
ഇന്നലെ രാവിലെ മുതൽ തലകറക്കവും ക്ഷീണവുമുണ്ട്. പക്ഷേ സഹായവുമായി വിളിക്കുന്ന ഓരോരുത്തരും നൽകുന്ന ധൈര്യത്തിൽ അതെല്ലാം മറികടക്കുന്നു. മരുന്നിനും ധനസഹായത്തിനുമപ്പുറം മക്കളുടെ ഭാവി ഓർത്താണ് ആശങ്ക. അവരെ സുരക്ഷിതരാക്കിയാൽ സമാധാനമായി– സുഷമ്മ പറഞ്ഞു.ഈ അമ്മയ്ക്കും മക്കൾക്കും സുരക്ഷിതമായൊരു പുനരധിവാസം ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം.
കനറാ ബാങ്ക് ചേർത്തല ശാഖയിൽ സുഷമ്മയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ : 110085609588. IFSC കോഡ് CNRB0005110. ഫോൺ: 8138842510