
വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്സ് ആൻഡ് ഗ്രൈൻസും ചേർന്നാണ് അവസരം ഒരുക്കുന്നത്. ‘മെലഡി കിങ്’ എന്ന് വിശേഷണമുള്ള വിദ്യാസാഗറിന്റെ സംഗീതത്തിനൊപ്പം ഹരിഹരൻ, എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പ്രമുഖ ഗായകരും പരിപാടിയിൽ പങ്കെടുക്കും.
വിദ്യാസാഗർ എന്ന സംഗീത മാന്ത്രികനെ ഒരുനോക്ക് കാണാനും പ്രിയ ഗായകരുടെ സ്വരമാധുരിയിൽ നമ്മൾ ഏറെ ആസ്വദിച്ച ഗാനങ്ങൾ വീണ്ടും കേൾക്കാനുമുള്ള അസുലഭാവസരം എന്നതാണ് ഈ പരിപാടിയുടെ സവിശേഷത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]