
കണ്ണൂർ ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മയ്യിലിൽ ഗതാഗതനിയന്ത്രണം: ഇരിക്കൂർ ബ്ലോക്കിൽ മയ്യിൽ വള്ളിയോട്ട് കടൂർമുക്ക് വേളം ഗണപതി ടെംപിൾ ചെക്യാട്ടുകാവ് റോഡിൽ എഫ്ഡിആർ പ്രവൃത്തി നടക്കുന്നതിനാൽ മയ്യിൽ ബസ് സ്റ്റാൻഡ് മുതൽ കടൂർമുക്ക് വരെ 26 മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി അക്രഡിറ്റഡ് എൻജിനീയർ അറിയിച്ചു.
വോളിബോൾ പരിശീലകന്റെ ഒഴിവ്
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് അക്കാദമിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വോളിബോൾ പരിശീലകനെ നിയമിക്കുന്നു. രേഖകൾ സഹിതം 26നു രാവിലെ 11നു ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തണം. ഫോൺ: 0497-2700 485, 9744707879.
പാരമ്പര്യേതരട്രസ്റ്റി നിയമനം
കണ്ണൂർ നാറാത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.malabardevaswom.kerala.gov.in
കോഓർഡിനേറ്റർനിയമനം
നശാമുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിക്ക് കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കർമപദ്ധതി അനുസരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും താൽക്കാലിക അടിസ്ഥാനത്തിൽ ജില്ലാ കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 27ന് രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അഭിമുഖം. ഫോൺ: 8281999015.
ഡോക്ടർ,ഫാർമസിസ്റ്റ്:ഇന്റർവ്യൂ മാറ്റി
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്താനിരുന്ന ഡോക്ടർ, ഫാർമസിസ്റ്റ് നിയമനങ്ങൾക്കുള്ള ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടേരി മെഡിക്കൽ ഓഫിസർ അറിയിച്ചു.
ടെക്നിക്കൽഹൈസ്കൂൾപ്രവേശനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 8–ാം ക്ലാസ് പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. www.polyadmission.org/ths
സ്റ്റേഷനറിവിതരണം ഉണ്ടാവില്ല
വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 1നും രണ്ടിനും ജില്ലാ സ്റ്റേഷനറി ഓഫിസിൽ നിന്നു സ്റ്റേഷനറി വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫിസർ അറിയിച്ചു.
വെൽഡർടിഗ് ആൻഡ് മിഗ്
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും ചേർന്നു നടത്തുന്ന വെൽഡർ ടിഗ് ആൻഡ് മിഗ് 3 മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7560865447
വെറ്ററിനറി ഡോക്ടർ
‘രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ’ പദ്ധതിയിൽ എടക്കാട്, പേരാവൂർ ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. 26ന് രാവിലെ 11ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ വോക്ക് ഇൻ ഇന്റർവ്യൂ. ഫോൺ : 0497 2700267
ഡാക്ക് അദാലത്ത് 28ന്
കേരള തപാൽ സർക്കിളിലെ വടക്കൻ മേഖലാ ഡാക്ക് അദാലത്ത് 28ന് രാവിലെ 11ന് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ കോഴിക്കോട് നടക്കാവ് ഓഫിസിൽ നടക്കും. ഫോൺ: 04952765282
കെൽട്രോൺകോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ അവധിക്കാല കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ മാസ്റ്റർ കിഡ്, ഹാർഡ് വെയർ ഫണ്ടമെന്റൽസ് ആൻഡ് പ്രോഗ്രാമിങ് ലോജിക്, കെൽട്രോൺ ലിറ്റിൽ പ്രോഗ്രാമർ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ പ്രോഗ്രാമിങ് എന്നിവയാണ് കോഴ്സുകൾ. ഫോൺ: 04602205474.
അവധിക്കാല കംപ്യൂട്ടർ കോഴ്സ്
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, സി പ്രോഗ്രാമിങ് ഫോർ എൻജിനീയറിങ് ആസ്പിരന്റ് സ്കൂ തുടങ്ങിയവയാണു കോഴ്സുകൾ. ഫോൺ: 94476442691.
∙ എൽബിഎസ് സെന്റർ കണ്ണൂർ മേഖലയിൽ സ്കിൽ അപെക്സ് കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. ഫോൺ: 8606907093
ബോധവൽക്കരണക്ലാസ് നാളെ
തളിപ്പറമ്പ്∙ താലൂക്കിലെ ബസ് ജീവനക്കാർക്കായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നാളെ 9.30ന് തളിപ്പറമ്പ് സബ് ആർടി ഓഫിസിലെ റോഡ് സുരക്ഷാ ഹാളിൽ ബോധവൽക്കരണ ക്ലാസ് നടത്തും. താലൂക്കിലെ മുഴുവൻ ബസ് ജീവനക്കാരും പങ്കെടുക്കണമെന്ന് ജോ. ആർടിഒ ഷാനവാസ് കരീം അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഐ.വി.ഉണ്ണി മഴൂർ അവതരിപ്പിക്കുന്ന ജ്വാല ഏകപാത്ര നാടകവും അരങ്ങേറും.
നീന്തൽ പരിശീലനംഏപ്രിൽ 1 മുതൽ
മാങ്ങാട്ടുപറമ്പ്∙ കെഎപി നാലാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായി വേനൽക്കാല സ്വിമ്മിങ് കോച്ചിങ് ക്ലാസ് ഏപ്രിൽ 1 മുതൽ ആരംഭിക്കും. നീന്തൽ വിദഗ്ധരായ പൊലീസുകാരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഇന്നു മുതൽ മാങ്ങാട്ടുപറമ്പ് പൊലീസ് ക്യാംപിൽ നടക്കും. ഒരു മണിക്കൂർ വീതം 20 ദിവസത്തെ നീന്തൽ പരിശീലന ക്ലാസുകളുണ്ടാകും. 2 ഫോട്ടോ, ആധാർ കോപ്പി, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും കൊണ്ടുവരണം. ഫോൺ 9495064954.