
മലപ്പുറം ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
∙ ചേലേമ്പ്ര പരിരക്ഷാ വാഹന ഡ്രൈവർ നിയമന അഭിമുഖം അടുത്ത മാസം മൂന്നിന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ. ഈ മാസം 31ന് 50 വയസ്സ് കവിയാത്തവർക്കാണ് അവസരം– 04832968080.
പെരിന്തൽമണ്ണ ∙ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ തിരൂർ, മലപ്പുറം മേഖലാ സമ്മേളനങ്ങൾ 30 ന് അങ്ങാടിപ്പുറത്തും തിരൂരിലുമായി നടക്കും. അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്നിന് സമീപം മാധവത്തിലും തിരൂരിൽ സിറ്റി ജംക്ഷനിലെ സംഘം റസിഡൻസിയിലുമാണ് സമ്മേളനം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
കെഎസ്ടിയു ലഹരിവിരുദ്ധ ക്യാംെപയ്ൻ
മലപ്പുറം ∙ വർധിച്ചുവരുന്ന ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി കെഎസ്ടിയു മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവധിക്കാല ലഹരിവിരുദ്ധ ക്യാംെപയ്നിന്റെ കലക്ടർ വി.ആർ.വിനോദ് നിർവഹിച്ചു. ഡിഡിഇ (ഇൻചാർജ്) കെ.ഗീതാകുമാരി, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജാഫർ വെള്ളേക്കാട്ട്, ജനറൽ സെക്രട്ടറി ജിയാസ് മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, സി.നിഷാദ്, അഷ്റഫ് മേച്ചേരി തുടങ്ങിയവർ പങ്കെടുത്തു. പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹായത്തോടെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ പരിപാടികളും വിവിധ മത്സരങ്ങളും ക്യാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിക്കും.