
‘പണവും സ്വാധീന ശക്തിയുമുണ്ട്, തെളിവു നശിപ്പിക്കാൻ സാധ്യത; നോബിക്ക് ക്രൂരമനസ്’: ജാമ്യം നൽകരുതെന്ന് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പത്തും പതിനൊന്നും വയസ്സുള്ള രണ്ടു പെൺമക്കളുടെ മരണത്തിന് കാരണക്കാരനാണ് പ്രതി. പണവും സ്വാധീനവും ഉള്ളതിനാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാൽ നൽകിയാൽ ജനങ്ങൾക്ക് നിയമവ്യവസ്ഥയിൽ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങൾ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതിയെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചാൽ സമൂഹത്തിൽ മറ്റ് നോബിമാർക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോർട്ടില് പറയുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാൽ വിദേശത്ത് ഒളിവിൽ പോകും. തിരികെ വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപമാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിനു മുന്നിൽ മുന്നിൽ ചാടി മരിച്ചത്. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെ ആയിരുന്നു ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ.