
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് മൊത്തം 52.71 കോടി രൂപ ചെലവഴിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വീട് നിര്‍മാണത്തിന് 33.49 കോടിയും മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിനായി 19.22 കോടിയും ചെലവഴിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ രേഖകള്‍ മുന്‍ നിര്‍ത്തിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിജിലന്‍സ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളിലും പരാജയപ്പെട്ട ബിജെപി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം.
2020 മാര്‍ച്ചില്‍ അന്നത്തെ പിഡബ്ല്യുഡി മന്ത്രി അധിക താമസ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു ഡ്രോയിംഗ് റൂം, രണ്ട് മീറ്റിംഗ് റൂമുകള്‍, 24 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡൈനിംഗ് റൂം, നിലവിലുള്ള ഘടന പുനര്‍നിര്‍മ്മിച്ച് ഒരു മുകള്‍ നില കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, 1942-43ല്‍ നിര്‍മിച്ച പഴയ കെട്ടിടമാണെന്ന കാരണത്താല്‍ നിലവിലുള്ള കെട്ടിടം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു. 1942-43-ല്‍ നിര്‍മ്മിച്ചതാണെന്നും വളരെ പഴക്കമുള്ള ചുമരുകളുള്ളതുമാണെന്നും പിഡബ്ലുഡി വ്യക്തമാക്കുന്നു. അതിനാല്‍ നിലവിലുള്ള താഴത്തെ നില പുനര്‍നിര്‍മ്മിക്കുന്നതിനോ ഒരു അധിക നില പണിയുന്നതിനോ ശുപാര്‍ശ ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന ബി.ജെ.പിയുടെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ക്കിടയിലാണ് ബന്ധപ്പെട്ട എല്ലാ ഫയലുകളും സംരക്ഷിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ജി വികെ സക്സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ മെയ് 12ന് വിജിലന്‍സ് സ്പെഷ്യല്‍ സെക്രട്ടറി രാജശേഖര്‍ ഒപ്പിട്ട റിപ്പോര്‍ട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
The post അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് 52.71 കോടി രൂപ ചെലവഴിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]