
ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി; കുട്ടികളോടിച്ച കാർ കനാലിലേക്ക് മറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ∙ പ്രായപൂർത്തിയാകത്ത വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു കനാലിൽ മറിഞ്ഞു. മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. രാവിലെയാണ് സംഭവം. മട്ടന്നൂർ പണിച്ചിപ്പാറ സ്വദേശികളായ 4 പേരാണ് രക്ഷിതാക്കൾ അറിയാതെ കാറുമായി സവാരിക്കിറങ്ങിയത്. സ്കൂൾ വിദ്യാർഥികളാണ്.
പണിച്ചിപ്പാറയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള വളയാലിൽ പോയി തിരികെ വീണ്ടും പണിച്ചിപ്പാറ ഭാഗത്തു പോകുന്നതിനിടെയാണ് അപകടം.പാലയോട് കനാൽക്കരയിൽ നിന്നു നിയന്ത്രണം വിട്ട കാർ പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലേക്കു മറിയുകയായിരുന്നു.
ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വീണശേഷം കാർ മുന്നോട്ട് നീങ്ങി കനാലിലെ നടപ്പാലത്തിന്റെ തൂണിലിടിച്ച് ഒരു വശം ചെരിഞ്ഞു കിടക്കുകയായിരുന്നു. കാർ ഓടിച്ചത് ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണെന്നു പറയുന്നു. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.