
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റില്‍ മത്സരം അനുദിനം കടുത്തു കൊണ്ടിരിക്കുകയാണ്. ആൾക്കരിന്ന് ഇലക്ട്രിക്ക് സ്കൂട്ടറുകളിലേക്ക് മാറിയിട്ടുണ്ടെന്ന് നമ്മുടെ നിരത്തുകൾ നോക്കിയാൽ തന്നെ മനസിലാകും. അതേസമയം ഇലക്ട്രിക്ക് സ്കൂട്ടറിൽ ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ പുതിയ രണ്ട് ഇവികള്‍ കൂടി ഇന്ന് വിപണിയിലെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള എനിഗ്മയെന്ന കമ്പനിയാണ് രണ്ട് പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ ആഭ്യന്തര വിപണിയിലെത്തിച്ചത്.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ മത്സരം പലമടങ്ങ് വര്ധിക്കന്ന സാഹചര്യത്തിലാണ് എനിഗ്മ GT450, ക്രിങ്ക് V1 ഇവികളുടെ ഹൈസ്പീഡ് വേരിയന്റുകള്‍ ഒരേ സമയം പുറത്തിറക്കുന്നത്. രണ്ട് മോഡലുകള്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വില നല്കിയാല് മതി. 89,000 രൂപയാണ് GT 450 പ്രോ മോഡലിന്റെ എക്സ്ഷോറൂം വില. അതേസമയം എനിഗ്മ ക്രിങ്ക് V1 മോഡലിന് 94,000 രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. എനിഗ്മയുടെ ഷോറൂമുകളില്‍ നിന്നും തെരഞ്ഞെടുത്ത ഗ്രീവ്സ് കോട്ടണ്‍ ഷോറൂമുകളില്‍ നിന്നും ഈ ഇവികള്‍ വാങ്ങാം. രണ്ട് ഇലക്ട്രിക് ടൂവീലറുകളിലും ഉയര്‍ന്ന നിലവാരമുള്ള ഷാസി, അലുമിനിയം അലോയ്, സ്മാര്‍ട്ട് കണ്ട്രോളറുകള് എന്നിവയാണ് എനിഗ്മ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, പൂര്‍ണമായും ‘മേക്ക് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നമായാണ് തങ്ങള്‍ ഇവ തയാറാക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഇതുകൂടാതെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും AIS 156 സര്‍ട്ടിഫൈഡ് ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ഇരുമോഡലുകളിലും ചില സവിശേഷ ഫീച്ചറുകളും എനിഗ്മ ഒരുക്കിയിട്ടുണ്ട്. എനിഗ്മ ക്രിങ്ക് V1 ഇലക്ട്രിക് സ്കൂട്ടറിന് 210 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ വഹിച്ച് കൊണ്ടുപോകാന്‍ കഴിയും. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. 36 AH 72 V ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 10 Amp ചാര്‍ജര്‍ ഉപയോഗിച്ച് ഈ ബാറ്ററി പാക്ക് 3.5 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ ഫുള്‍ ചാര്‍ജില്‍ എനിഗ്മ ക്രിങ്ക് V1 ഇലക്ട്രിക് സ്കൂട്ടറിന് 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഇവിയുടെ ഉയര്‍ന്ന വേഗത.
എനിഗ്മ GT 450 പ്രോയിന് 200 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്. ബാറ്ററി ഇല്ലാതെ 68 കിലോഗ്രാം മാത്രമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ ഭാരം. ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്‍വശത്ത് ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 40Ah LPF ബാറ്ററിയാണ് ഇതിന് ശക്തി പകരുന്നത്. ഈ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 3.5 മണിക്കൂര്‍ എടുക്കും. അതേസമയം ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് എനിഗ്മ GT 450 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ ഉയര്‍ന്ന വേഗത. എനിഗ്മ GT 450 പ്രോ, എനിഗ്മ ക്രിങ്ക് V1 ഇലക്ട്രിക് സ്കൂട്ടറുകള് 6 കളര്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം. ഗ്രേ, ഗോള്‍ഡ്, വൈറ്റ്, ബ്ലു, മാറ്റ് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. സമീപകാലത്തായി നമ്മുടെ രാജ്യത്ത് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് കമ്പനികളായ ഓല, ഏഥര്‍ എന്നിവ നേടിയ വളര്‍ച്ചയെ തുടര്‍ന്ന് നിരവധി കമ്പനികളാണ് പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണി പിടിക്കാന്‍ ഇറങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് മുന്‍നിര കമ്പനികളുടെ ഇവികള്‍ക്ക് അടുത്ത മാസം വില കൂടിയേക്കും. തങ്ങള്‍ പുറത്തിറക്കിയ രണ്ട് ഇവികളും ഫെയിം സ്കീമിന് കീഴില്‍ വരുന്നതായി എനിഗ്മ വ്യക്തമാക്കി. B2B മേഖലയെ ലക്ഷ്യം വെച്ച് എനിഗ്മ ഒരുക്കുന്ന ഇവി ഈ ഉത്സവ സീസണില്‍ വിപണിയിലെത്തും.
The post ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകള് വിപണിയില്‍ എത്തുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]