
മലപ്പുറം ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം തടസ്സപ്പെടും: കേരള ജല അതോറിറ്റി പിഎച്ച് സെക്ഷൻ പെരിന്തൽമണ്ണ ഓഫിസിന് കീഴിലുള്ള കട്ടുപ്പാറ റോ വാട്ടർ പമ്പ് ഹൗസിൽ എച്ച്ടി ബ്രേക്കർ തകരാറിലായതിനാൽ പമ്പിങ് താൽക്കാലികമായി നിർത്തി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലേക്കും അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം എന്നീ പഞ്ചായത്തുകളിലേക്കും ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 28ന്
പെരിന്തൽമണ്ണ∙ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 28 ന് രാവിലെ 9.30 ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും. 01.09.2009 നോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം. രാവിലെ കളിയുപകരണങ്ങളും, വെള്ള ക്രിക്കറ്റ് യൂണിഫോമും സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
ഓപ്പൺ കരാട്ടെ ചാംപ്യൻഷിപ്
വള്ളിക്കുന്ന് ∙ കേരള ഒളിംപിക്സ് അസോസിയേഷൻ കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് ‘ഓപ്പൺ കരാട്ടെ ചാംപ്യൻഷിപ്–25’ സംഘടിപ്പിക്കും. വൈറ്റ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെയുള്ള കരാട്ടെ അഭ്യാസികൾക്ക് പ്രായ–ലിംഗ ഭേദമന്യേ പങ്കെടുക്കാവുന്നതാണ്. ഓൺലൈൻ റജിസ്ട്രേഷൻ കേരള ഒളിംപിക് അസോസിയേഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. (keralaolympic.org). ഏപ്രിൽ 5 വരെ റജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്നു ജില്ലാ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് യു.തിലകനും സെക്രട്ടറി പി.ഹൃഷികേശ് കുമാറും അറിയിച്ചു. നമ്പർ: 94000 64002.