
24 മുതല്‍ കൂട്ട നിരാഹാരം, സമരം കടുപ്പിക്കാന്‍ ആശമാര്‍; ആശ്വാസ നടപടിയുമായി വെച്ചൂച്ചിറ പഞ്ചായത്ത്
തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കുന്നു.
24 മുതല്‍ കൂട്ട നിരാഹാരം ആരംഭിക്കും.
മൂന്നാംദിവസവും ആശമാര്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ആരോഗ്യനില വഷളായ ആർ.ഷീജയെ ആശുപത്രിയിലേക്കു മാറ്റി. ആശ സമരത്തില്‍ കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നു മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
കേന്ദ്രമന്ത്രിയെ കാണാന്‍ ഇനിയും അനുമതി തേടുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം, ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകണം. കേന്ദ്രവും സംസ്ഥാനവും ഓണറേറിയം കൂട്ടണം.
കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സമരത്തിൽനിന്നു മാറിനിന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ആശമാര്‍ക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്ത്. ആശമാര്‍ക്ക് മാസം 2000 രൂപ അധികം നല്‍കാനാണു പഞ്ചായത്തിന്റെ തീരുമാനം.
ഇതിനായി അഞ്ച് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 15 പേര്‍ക്കു വേതനത്തിനായി 3.6 ലക്ഷവും യൂണിഫോമിന് 1.4 ലക്ഷവും വകയിരുത്തി.
അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]