
തൊടുപുഴയിൽ കാണാതായ ആളെ കൊന്ന് ഗോഡൗണിൽ ഒളിപ്പിച്ചു? മൂന്നു പേർ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ഇടുക്കി∙ . തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതാത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ചായ കുടിക്കാനെന്നു പറഞ്ഞ് പുറത്തേക്കു പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു.
-
Also Read
പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണു പിടിയിലായവർ നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.