
മഞ്ഞപ്പിത്തം: തേഞ്ഞിപ്പലത്ത് ആരോഗ്യ പരിശോധന കർശനം
തേഞ്ഞിപ്പലം ∙ പഞ്ചായത്ത് പരിധിയിൽ ആരോഗ്യ ജാഗ്രതാ നിബന്ധന പാലിക്കാത്ത ഭക്ഷണശാലകൾ തുടരാൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രികളിൽ ആരോഗ്യ വകുപ്പ്– പഞ്ചായത്ത് ഉദ്യോഗസ്ഥർ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജാഗ്രതക്കുറവുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കു മുന്നറിയിപ്പ് നൽകി.
മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ച വ്യാധികൾ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജാഗ്രതാ നിബന്ധന കർക്കശമാക്കിയത്. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂവെന്ന് നിർദേശിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കരുത്. രോഗിക്ക് 3 ആഴ്ച ഐസലേഷൻ നിർബന്ധം. പച്ചവെള്ളം വിനിയോഗിച്ചുള്ള ശീതള പാനീയങ്ങൾ കുടിക്കരുതെന്നും പാതയോരത്തെ വിപണികളിലെ പഴങ്ങളും പച്ചക്കറികളും കഴിക്കരുതെന്നും നിർദേശിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ.എച്ച്.അമൃത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]