ന്യൂഡൽഹി ∙ ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധന പ്രഖ്യാപിച്ച് ബിഎംഡബ്ല്യു. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ല്യു കാറുകൾക്ക് 3% വരെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതുക്കിയ വില നിലവിൽ വരും. എന്നാൽ ഏതൊക്കെ മോഡലുകൾക്ക് എത്രത്തോളം വില വർധനയുണ്ടാകും എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, ഹോണ്ട, റെനോ തുടങ്ങിയ കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ വില വർധന പ്രഖ്യാപിച്ചിരുന്നു. ഉൽപാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാലാണ് വിലക്കയറ്റം എന്നാണ് കമ്പനികൾ പറയുന്നത്.

English Summary:

BMW announces a price increase of up to 3% on its cars in India, effective April 1st. This follows similar announcements from other automakers citing rising production costs.