
മാനന്തവാടിയിൽ 9 ചാക്ക് ലഹരി ഉൽപന്നങ്ങൾ പിടികൂടി
മാനന്തവാടി∙ 9 ചാക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. മാനന്തവാടി പിലാക്കാവ് ജെസി പുത്തൻപുരയിൽ വീട്ടിൽ കെ.എം.
ഹംസയെ (55) എസ്ഐ പവനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നിവയടങ്ങിയ ലഹരി ഉൽപന്നങ്ങൾ ആണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.
പ്രബേഷൻ എസ്ഐമാരായ എ.ആർ.രാംലാൽ, എസ്.എസ്.കിരൺ, ബി. ശ്രീലക്ഷ്മി, എഎസ്ഐ സജി, എസ്സിപിഒ സി.എം.സുശാന്ത്, സിപിഒമാരായ മനു അഗസ്റ്റിൻ, പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]