
ഏറ്റുമാനൂർ നഗരസഭയിലെ വികെബി റോഡ്; നന്നാക്കി, കുളമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ അധികൃതർ ധൃതി പിടിച്ച് നടത്തിയ റോഡ് നവീകരണം പാളി. റോഡിലൂടെ ഒഴുകേണ്ട വെള്ളം ഇപ്പോൾ സമീപവാസികളുടെ വീടിനുള്ളിൽ . പരാതിയുമായി നാട്ടുകാർ രംഗത്ത്. ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ വികെബി റോഡിനു ഇരുവശവും ഉള്ളവരാണ് നഗരസഭയുടെ അശാസ്ത്രീയമായ റോഡ് നിർമാണത്തെത്തുടർന്ന് ദുരിതത്തിലായത്. ഏറ്റുമാനൂർ നഗരസഭയുടെ 34, 35 വാർഡുകളുടെ അതിർത്തിയായ വികെബി റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി കിടക്കുകയായിരുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ഏതാനും ആഴ്ചകൾക്കു മുൻപാണ് നഗരസഭ അധികൃതർ ഈ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചത്.
അശാസ്ത്രീയമായ നവീകരണം മൂലം റോഡിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. വെള്ളം ഒഴുകി മാറേണ്ടിയിരുന്ന ഭാഗങ്ങൾ ഉയർത്തുകയും, ഉയർന്നു കിടന്നിരുന്ന ഭാഗങ്ങൾ താഴ്ത്തുകയും ചെയ്താണ് നവീകരണം പൂർത്തിയാക്കിയത്. ഇതോടൊപ്പം റോഡിന് പൂർണമായി ഓടകൾ നിർമിച്ചുമില്ല. നിലവിലുള്ള ഓട പോലും നവീകരിക്കാതെയാണ് നവീകരണം നടത്തിയത്. മുൻപ് വെള്ളം ഒഴുകി മാറിയിരുന്ന ഭാഗത്ത് മണ്ണും കല്ലും കൂട്ടിയിട്ടതോടെ സ്വാഭാവികമായ നീരൊഴുക്ക് നിലച്ചു. വേനൽ മഴയെത്തിയതോടെ റോഡിൽ നിന്നും വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകി ഇറങ്ങുന്ന സ്ഥിതിയിലാണെന്നും നഗരസഭയെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.