
വനനിയമ ഭേദഗതി: കേരള കോൺഗ്രസ് മലയോരസമരം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാടിച്ചിറ ∙ കേന്ദ്രവനനിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിനു മുന്നോടിയായുള്ള പ്രചാരണ വാഹന ജാഥ സംസ്ഥാന സെക്രട്ടറി കെ.ജെ.ദേവസ്യ ജില്ലാപ്രസിഡന്റ് ജോസഫ് മാണിശേരിക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊണ്ടുവന്ന 1972ലെ വനം വന്യജീവി സംരക്ഷണനിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യമുന്നയിച്ചാണ് 27ന് പാർലമെന്റ് മാർച്ച്.
ജില്ലാസെക്രട്ടറി കെ.കെ.ബേബി അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട്, സംസ്ഥാന കമ്മിറ്റിഅംഗം ജോസഫ് സഖറിയാസ്, എൻ.എ.ബില്ലിഗ്രാം, ടി.ഡി.മാത്യു, വിൽസൺ നെടുങ്കൊമ്പിൽ, ടോംജോസ്, ജോസ് തോമസ്, പി.ഗോൾഡ, പി.എം.ജയശ്രീ, ടി.ജോൺസൺ, ജോയി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.