
മലപ്പുറം ജില്ലയിൽ ഇന്ന് (20-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേന്ദ്രീയ വിദ്യാലയം പ്രവേശനം
∙ മലപ്പുറം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാളെ വരെ ഓൺലൈനായി https://kvsonlineadmission.kvs.gov.in അപേക്ഷിക്കാം. 0483 2734963.
ജോലി ഒഴിവ്
∙ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ചുങ്കത്തറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നിഷ്യൻ, ഡയാലിസിസ് ടെക്നിഷ്യൻ, ഡയാലിസിസ് അസിസ്റ്റന്റ് തസ്തികകളിൽ 27നും സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഒഴിവുകളിൽ 28നും അഭിമുഖം നടത്തും.
ലേലം
∙ നിലമ്പൂർ നഗരസഭാ കുത്തകാവകാശം, ലേലം ക്വട്ടേഷനുകൾ സംബന്ധിച്ച വിവരങ്ങൾ നഗരസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 04931 220365.
വൈദ്യുതി മുടക്കം
∙ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 7.30 മുതൽ 5 വരെ പൂക്കോട്ടുംപാടം ടൗൺ, അച്ചാർ കമ്പനി, പളളിക്കയറ്റം, പറക്കപ്പാടം, പാലമല, സരണി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.