
പ്രതിപക്ഷത്തെ എംപിമാരില്‍ ഒരാള്‍ തന്റെ ആദ്യ സംവിധാനസംരംഭമായ എമര്‍ജന്‍സി എന്ന ചിത്രത്തെ പ്രകീര്ത്തിച്ചുവെന്ന അവകാശവാദവുമായി നടിയും എംപിയുമായ കങ്കണ റണൗട്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ആരാണ് ചിത്രത്തെക്കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതെന്ന് വെളിപ്പെടുത്താതിരുന്ന കങ്കണ, ആ എംപി കൈമാറിയതെന്ന് അവകാശപ്പെട്ട് കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും പങ്കുവെച്ചു.
ലോക്സഭ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ കടലാസിലാണ് ചെറിയ കുറിപ്പുള്ളത്. ‘ഹേയ്, ഇന്നലെ എമര്‍ജന്‍സി കണ്ടു. യു ആര് ടൂൂൂൂ ഗുഡ്. ലവ്’, എന്നാണ് കുറിപ്പിലുള്ളത്. വ്യക്തമല്ലാത്തൊരു ഒപ്പും കുറിപ്പിലുണ്ട്. ‘മറുവശത്തുനിന്ന് അഭിനന്ദനത്തിന്റെ ഒരു കുറിപ്പ് എന്നെ നിശബ്ദമായി തേടിയെത്തി. അതെന്നില്‍ ഊഷ്മളമായ പുഞ്ചിരിയുണര്‍ത്തി’, എന്ന കങ്കണയുടെ കുറിപ്പും സ്റ്റോറിയിലുണ്ട്.
ജനുവരി 17-നാണ് എമര്‍ജന്‍സി തീയ്യേറ്ററുകളിലെത്തിയത്. ബോക് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാതിരുന്ന ചിത്രം രണ്ടുമാസത്തിനുള്ളില്‍ ഒടിടിയിലുമെത്തി. മാര്‍ച്ച് 14-നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് തുടങ്ങിയത്. ചിത്രത്തില്‍ സംവിധാനത്തിനും പ്രധാനവേഷത്തിനും പുറമേ സഹനിര്‍മാതാവിന്റെ വേഷവും കങ്കണ അണിഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]