
തിരുവനന്തപുരം: കരമനപാലത്തിൽ ക്രയിനിൽ ബസ് തട്ടി ഓയിൽ ചോർന്നു. റോഡിൽ പരന്നൊഴുകിയ ഓയിൽ ഫയർഫോഴ്സ് എത്തി വൃത്തിയാക്കി.
സമയോജിത ഇടപെടലിൽ വലിയ അപകടമാമ് ഒഴിവായത്. പാതയോരത്ത് അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ഏർപ്പെടുത്തിയ ക്രെയിൻ കരമന പാലത്തിന് സമീപം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ സമീപത്തു കൂടിപ്പോയ തമിഴ്നാട് ബസ് ക്രയിനിൽ തട്ടിയാണ് റോഡിൽ ഓയിൽ ലീക്ക് ഉണ്ടായത്.
ചെറുവാഹനങ്ങൾ ഉൾപ്പടെ മറിഞ്ഞ് വീഴുന്ന നിലയിലേക്ക് ഓയിൽ പടർന്നു. ക്രയിനിൽ നിന്നും 150 മീറ്ററോളം ഓയിൽ വ്യാപിച്ചതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജോലിക്കാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റിൽ നിന്നെത്തിയ 12 ഓളം ജീവനക്കാർ രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് റോഡിൽ ഗതാഗതം സുഗമമാക്കിയത്.
ശക്തമായ വെള്ളവും സോപ്പുപൊടിയും ഉപയോഗിച്ച് കഴുകിയാണ് റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്തത്. സതീഷ് കുമാർ, എം.
ഷാഫി എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചു, ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]