
പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; 90 പാക് സെെനികരെ വധിച്ചെന്ന് ബിഎൽഎ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. പാക് സെെനികർ സഞ്ചരിച്ച ബസ് ആക്രമിച്ചതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അറിയിച്ചു. ക്വറ്റയിൽ നിന്ന് തഫ്നാനിലേക്ക് പോയ സെെനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 90 പാക് സെെനികരെ വധിച്ചുവെന്നാണ് ബിഎൽഎ അവകാശപ്പെടുന്നു. എന്നാൽ ഇത് പാക് സെെന്യം നിഷേധിച്ചു. മൂന്ന് സെെനികരടക്കം അഞ്ചുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സെെന്യം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത 40ൽ ആയിരുന്നു വിമതരുടെ ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]