
വീട്ടിൽ കൂടുതൽ ഉപയോഗമുള്ള ഇടമാണ് അടുക്കള. നന്നായി ജോലി ചെയ്യണമെങ്കിൽ അതിന് ആവശ്യമായ വസ്തുക്കൾ അടുക്കളയിൽ ഉണ്ടായിരിക്കണം. ഓരോ ആവശ്യത്തിനുമുള്ള സാധനങ്ങൾ അടുക്കളയിൽ ഇല്ലെങ്കിൽ പാചകം ചെയ്യുന്നതിനിടയിൽ വാങ്ങാൻ പോകേണ്ടിവരും. ഇത് നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ സാധനങ്ങൾ നിങ്ങളുടെ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
ഔഷധസസ്യങ്ങൾ വളർത്താം
ഭക്ഷണം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങളുടെ അടുക്കള ജോലി കുറച്ചുകൂടെ എളുപ്പമാകും. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്നവയാണ് കറിവേപ്പില, തക്കാളി, മിന്റ് തുടങ്ങിയവ. അടുക്കള തോട്ടമുണ്ടാക്കാൻ സ്ഥലമില്ലെങ്കിൽ അടുക്കളയോട് ചേർന്ന് ചെടികൾ പോട്ടിലാക്കിയും വളർത്താവുന്നതാണ്.
പാചകത്തിന് ആവശ്യമായ എണ്ണ
ഓരോ ഭക്ഷണത്തിനും പല തരത്തിലുള്ള എണ്ണകളാണ് നമ്മൾ പാകം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സാലഡ് ഉണ്ടാക്കാൻ ഒലിവ് ഓയിൽ, വറുക്കാൻ വെജിറ്റബിൾ ഓയിൽ, ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് വെളിച്ചെണ്ണ തുടങ്ങിയ വ്യത്യസ്ത എണ്ണകൾ ഉപയോഗിക്കുന്നു. ആവശ്യങ്ങൾ പലതായതുകൊണ്ട് തന്നെ ഇവ എപ്പോഴും അടുക്കളയിൽ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇടക്ക് പോയി വാങ്ങുന്നത് ഒഴിവാക്കാൻ അടുക്കളയിൽ എണ്ണ നേരത്തെ വാങ്ങി സൂക്ഷിക്കണം.
ബേക്കിംഗ് സാധനങ്ങൾ
എപ്പോഴും എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇടക്ക് മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നാറില്ലേ. പലപ്പോഴും പുറത്ത് പോയാണ് പലരും അത്തരം ഭക്ഷണങ്ങൾ കഴിക്കാറുള്ളത്. എന്നാൽ വീട്ടിൽ തന്നെ മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിന് അടിസ്ഥാനപരമായി ആവശ്യമുള്ള കൊക്കോ പൊടി, ബേക്കിംഗ് സോഡ, വാനില എക്സ്ട്രാക്ട്, ബ്രൗൺ ഷുഗർ എന്നിവ അടുക്കളയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ചേരുവകൾ നേരത്തെ ഉണ്ടാക്കിവയ്ക്കാം
പാചകത്തിന് ആവശ്യമായ ചേരുവകളും സോസുകളും നേരത്തെ ഉണ്ടാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കള പണി ലളിതമാക്കുന്നു. ഓരോ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോഴും അവയ്ക്ക് ആവശ്യമായ ചേരുവകൾ മുൻകൂട്ടി തയ്യാറാക്കിയാൽ പാചകം ചെയ്യുന്ന സമയത്ത് എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സമയത്തെയും ലാഭിക്കാം.
സുഗന്ധവ്യഞ്ജനങ്ങൾ
ചേരുവകൾ നേരത്തെ തയ്യാറാക്കുന്നതുപോലെ തന്നെ പാചകത്തിന് ആവശ്യമായ പൊടികളും സ്പൈസുകളും നേരത്തെ തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്. ഏലക്ക പൊടി, കുരുമുളക് പൊടി, ജീരകം തുടങ്ങിയ പാചകത്തിന് ആവശ്യമായ ചേരുവകൾ നേരത്തെ പൊടിച്ച് വായു സഞ്ചരിക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കും.
ഇഞ്ചി ഇങ്ങനെയും സൂക്ഷിക്കാം; കേടാകാതിരിക്കാൻ ഇത്രയും ചെയ്താൽ മതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]