
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന് റിലീസിന് മുമ്പ് ഒന്നാംഭാഗം ലൂസിഫര്‍ എത്തുമെന്ന് ഉറപ്പായി. മാര്‍ച്ച് 20 വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. ഇതിന്റെ ഭാഗമായി ഓഫീഷ്യല്‍ റീ റിലീസ് ട്രെയ്ലര് പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്തുവിട്ടത്.
അവസാനഭാഗത്ത് മോഹന്‍ലാല്‍ പറയുന്ന ബൈബിള്‍ വചനത്തിന്റെ പശ്ചാത്തലത്തില്‍, പ്രേക്ഷകരെ കോരിത്തരിപ്പിച്ച സീനുകള്‍ ചേര്‍ത്തതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ട്രെയ്ലര് കട്ട്. 2.01 ദൈര്‍ഘ്യമുള്ളതാണ് ട്രെയ്ലര്. ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ റിലീസ് തീയതി പുറത്തുവന്നു. ഇപ്പോഴാണ് ട്രെയ്ലര് പുറത്തുവരുന്നത്.
ലൂസിഫര്‍ പുറത്തിറങ്ങി ഏഴുദിവസം കഴിഞ്ഞാണ് എമ്പുരാന് തീയ്യറ്ററുകളില്‍ എത്തുക. മാര്‍ച്ച് 27-നാണ് റിലീസ്. രാവിലെ ആറുമണിമുതലാണ് ഷോ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം അതേദിവസം പുറത്തിറങ്ങും. ആദ്യഭാഗം യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലടക്കം റീ- റിലീസ് ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]