
നമ്മുടെ മനോഹരമായ രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ട്കൊണ്ടു പോകുന്നുവെന്ന് ഖുശ്ബു കുറിച്ചു. “തെന്നിന്ത്യയിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ച് കാനിലെ റെഡ്കാര്‍പ്പറ്റില്‍. കൈത്തറിയില്‍ നെയ്തെടുത്ത ഓരോ സാരിയും നമ്മുടെ നെയ്ത്തുകാരുടെ കലയെ ജീവനോടെ നിര്‍ത്തുന്നു.” കാനില്‍ ഡെലിഗേറ്റായി പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഖുശ്ബു കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാനില്‍ ഒട്ടേറെ ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഐശ്വര്യ റായ് ബച്ചന്, വിജയ് വര്‍മ, മാനുഷി ചില്ലാര്‍, മൃണാല്‍ താക്കൂര്‍, ഉര്‍വശി റൗട്ടേല, സാറാ അലി ഖാന് തുടങ്ങിയവരും റെഡ് കാര്‍പ്പറ്റിലെത്തിയിരുന്നു.