
മക്ക: മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്താൻ സൗദിയിലെ ഒരു വനിത ഫോട്ടോഗ്രാഫർക്ക് ഔദ്യോഗിക അനുമതി. ഇതാദ്യമായാണ് മസ്ജിദിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഒരു വനിത ഫോട്ടോഗ്രാഫർക്ക് ലൈസൻസ് ലഭിക്കുന്നത്. നാദ അബ്ദുല്ല അൽ ഗാംദി എന്ന വനിതയാണ് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അറബിക് ടിവി ചാനലായ അൽ എക്ബരിയയിലെ ഒരു പരിപാടിലൂടെയാണ് അൽ ഗാംദിക്ക് ലഭിച്ച നേട്ടം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ടിവി ചാനൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ ഗ്രാൻഡ് മോസ്കിന്റെ ഉൾവശത്തെ ചിത്രങ്ങൾ പകർത്തുകയെന്നത് തന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു എന്ന് അൽ ഗാംദി പറയുന്നുണ്ട്. ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള പുണ്യ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രാൻഡ് മസ്ജിദ്. ഇവിടെ ഫോട്ടോഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വലിയ വെല്ലുവിളിയായിരുന്നെന്നും അവർ പറയുന്നുണ്ട്.
read more: യുഎഇയുടെ പുതിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
ഗ്രാൻഡ് മോസ്ക് മീഡിയ സെന്ററിന്റെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു അൽ ഗാംദി. പള്ളിയുടെ ആത്മീയ സത്ത ഒപ്പിയെടുക്കുന്ന തരത്തിളുള്ള ചിത്രങ്ങളായിരുന്നു അൽ ഗാംദിയുടെത്. പള്ളിയിലെത്തുന്ന വിശ്വാസികളുടെയും തീർത്ഥാടകരുടെയും അപൂർവ ചിത്രങ്ങളും പള്ളിയുടെ വാസ്തുവിദ്യ ശൈലിയും ക്യാമറയിൽ പകർത്തുന്നതിൽ മികവ് പുലർത്തിയിരുന്നു. ഇത് ലോകത്തിന് മുന്നിൽ കലാപരമായി എത്തിക്കുന്നതിലും അൽ ഗാംദി വിജയിച്ചു. സൗദി അറേബ്യയിലുടനീളം വിവിധങ്ങളായ പരിപാടികളിലും എക്സിബിഷനുകളിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചയാൾ കൂടിയാണ് അൽ ഗാംദി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]