
സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന് ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജയസൂര്യ, വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന് മാനുവല്‍ തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. നേരമ്പോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന് മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംതുരുത്തിയില്‍ വെച്ചു നടന്നു. ജയസൂര്യയും വിനായകനും മറ്റുപ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പൂജാ വേളയില്‍ സന്നിഹിതരായി.
നടന് സണ്ണി വെയ്ന്‍ സ്വിച്ച് ഓണ്‍ കര്‍മവും സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്കി. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന് ആചാരി, നിഹാല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
ഇന്ന് മുതല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – സുനില്‍ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, മ്യൂസിക് – ഷാന്‍ റഹ്മാന്, ആര്‍ട്ട് ഡയറക്ടര്‍ – മഹേഷ് പിറവം, ലൈന്‍ പ്രൊഡ്യൂസര്‍- റോബിന് വര്‍ഗീസ്.
വസ്ത്രാലങ്കാരം – സിജി നോബിള്‍ തോമസ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – രജീഷ് വേലായുധന്, ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രശാന്ത് നാരായണന്, സംഘട്ടനം – ഫിനിക്സ് പ്രഭു, വിഎഫ്എക്സ് – മൈന്‍ഡ് സ്റ്റെയിന് സ്റ്റുഡിയോസ്, ഡിസൈന്‍സ് – യെല്ലോ ടൂത്ത്, പിആര്‍ഒ- വാഴൂര്‍ ജോസ്, വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]