
കുവൈത്ത് സിറ്റി: കുവൈത്തിൽ സര്ക്കാര് മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നിരുന്നു. ഈദുൽ ഫിത്റിന്റെ ആദ്യ ദിവസം 2025 മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഈദ് ഈദുൽ ഫിത്റിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകാൻ കൗൺസിൽ സെഷനിൽ അംഗീകാരം നൽകി. തുടർന്ന് ഏപ്രിൽ 2 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.
Read Also – പ്രവാസികൾക്ക് തിരിച്ചടി, ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത് ഏപ്രിൽ 17 മുതൽ
ഈദുൽ ഫിത്റിന്റെ ആദ്യ ദിവസം മാർച്ച് 31 തിങ്കളാഴ്ചയാണെന്ന് സ്ഥിരീകരിച്ചാൽ മാർച്ച് 30 ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ജോലി നിർത്തിവയ്ക്കാനും ഏപ്രിൽ 6 ഞായറാഴ്ച ജോലി പുനരാരംഭിക്കാനും മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ തീരുമാനിച്ചു. അവശ്യ സേവനങ്ങളോ പ്രത്യേക ജോലി സ്വഭാവമോ ഉള്ള സ്ഥാപനങ്ങൾക്ക്, പൊതു സേവനങ്ങളുടെ തുടർച്ചയും പൊതുതാൽപ്പര്യവും ഉറപ്പാക്കിക്കൊണ്ട്, അവരുടെ അവധിക്കാല ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികൾ നിർണയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]