
കോട്ടയം: ‘എനിക്ക് സിനിമ തന്നിട്ടുള്ളതിൽ ഏറ്റവും ചെറിയ വികാരമാണ് വയലൻസ്. ഏറ്റവും വലുത് സിനിമയോടുള്ള ഇഷ്ടമാണ്. സിനിമയെ കൊല്ലാതിരിക്കുക. ആസ്വദിക്കുകയെന്നതാണ് സിനിമയിലൂടെ നാം ലക്ഷ്യമിടേണ്ട’തെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
കോട്ടയം അനശ്വര തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ചലച്ചിത്രമേള തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. സിഗ്നേച്ചർ ഫിലിം സംവിധായകൻ ജോജോ തോമസിനെ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ആദരിച്ചു. ഉദ്ഘാടനദിവസം പ്രദർശിച്ച ‘കിസ് വാഗൺ’ സിനിമയുടെ സംവിധായകൻ മിഥുൻ മുരളി, നടി മീനാക്ഷി, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ജിജോയ് രാജഗോപാൽ, സംവിധായകരായ ജയരാജ്, പ്രദീപ് നായർ എന്നിവർ സംസാരിച്ചു.
എം.ടി. വാസുേദവൻനായരുടെ സിനിമകളുടെ ചിത്രങ്ങൾ കോർത്തിണക്കി ‘കാലം’ ഫോട്ടോ പ്രദർശനം നടത്തി. 18 വരെയുള്ള മേളയിൽ ഐഎഫ്എഫ്കെ അടക്കം അഞ്ച് അവാർഡുകൾ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ആണ് സമാപനചിത്രം. ഇന്നത്തെ സിനിമ: രാവിലെ 9.30- യാഷ ആൻഡ് ലിയോണിഡ് ബ്രെഴനേവ് (ലോക സിനിമ), 12.00-ഡസ്റ്റ്(സ്പാനിഷ്), 2.30-കാമദേവൻ നക്ഷത്രം കണ്ടു(മലയാളം), 8.30-ബാഗ്ജൻ (അസമീസ്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]