
ഭാരത് സേവക് സമാജിന്റെ പുരസ്കാരം പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണത്തിന്
കഴിഞ്ഞ 30 വര്‍ഷതിലേറെയായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ബിജു കാരക്കോണം, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി നിരവധി ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ശാന്തിഗ്രാം , ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് , ലൈറ്റ് ആന്‍ഡ് ഷെഡ് ഫോട്ടോഗ്രാഫി അസോസിയേഷന്, CISSA, തുടങ്ങി നിരവധി സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് കഴിഞ്ഞ ഇരുപതു വര്‍ഷമായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നു. മുപ്പതു വര്‍ഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിലും ഇരുപതു വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിരവധി സംഘടനകള്‍ അഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]