
9% ഇടിഞ്ഞ് ഇരുചക്രവാഹന വിൽപന | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Two-Wheeler Sales Plummet 9% in India | SIAM Report | Malayala Manorama Online News
ഇരുചക്രവാഹന വിൽപനയിൽ ഇടിവ്; മുച്ചക്രത്തിൽ നേരിയ നേട്ടം
Published: March 14 , 2025 01:00 PM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്.
എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വാഹന വിൽപന കൂടുമെന്നും, അതുവഴി 2024-25 സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമെന്നുമാണ് പ്രതീക്ഷയെന്നും സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു. അതേസമയം ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം വാഹന വിൽപനയിൽ 7% കുറവുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ 6%, മുച്ചക്രവാഹനങ്ങൾ 2%, കാറുകൾ 10% എന്നിങ്ങനെ വിൽപനയിൽ കുറവു രേഖപ്പെടുത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
SIAM Report: Two-wheeler sales in India slumped by 9% in February, according to SIAM, while car sales saw a slight increase. The Automobile Dealers Association reports a similar trend with a 6% decline in two-wheeler sales.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
ihtj6delnberffl0jso14272h mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-auto-vehiclesales 1uemq3i66k2uvc4appn4gpuaa8-list mo-auto-siam