
ദുബായ് വിമാനത്താവളത്തില്‍ തനിക്ക് സ്വര്‍ണം കൈമാറിയ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ ചോദ്യം ചെയ്യലിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 12.56 കോടി രൂപ വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വര്‍ണം കടത്തിയതിനാണ് അവര്‍ അറസ്റ്റിലായത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ഗേറ്റ് എയിലെ ഡൈനിംഗ് ലോഞ്ചിലുള്ള എസ്പ്രസ്സോ മെഷീനിന് സമീപം ഒരാളെ കാണാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഒരു ഇന്റര്‍നെറ്റ് കോള്‍ തനിക്ക് ലഭിച്ചതായി നടി പറഞ്ഞു.
തനിക്ക് കാണേണ്ടിയിരുന്ന ആള് അറബ് വസ്ത്രമായ കന്തൂറ ധരിച്ചിരുന്നതായും താരം പറഞ്ഞു. ആറടിയില്‍ കൂടുതല്‍ ഉയരുമുള്ള ഇയാള്‍ നല്ല ശരീരഘടനയുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനെന്ന് തോന്നിപ്പിക്കുമെന്നും രന്യക്ക് നിര്‍ദേശം ലഭിച്ചിരുന്നു.
ആളെ തിരിച്ചറിയുകയും കണ്ടുമുട്ടുകയും ചെയ്ത ശേഷം തങ്ങള്‍ തമ്മില്‍ ഒരു ചെറിയ സംഭാഷണം മാത്രമേ നടന്നുള്ളൂ. അയാള്‍ സ്വര്‍ണ്ണം നിറച്ച കട്ടിയുള്ള ടാര്‍പോളിന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ രണ്ട് പൊതികള്‍ തനിക്ക് നല്‍കിയെന്നും രന്യ ഡിആര്‍ഐയോട് പറഞ്ഞു. അതേസമയം താന്‍ ആദ്യമായിട്ടാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് രന്യ അവകാശപ്പെട്ടിരിക്കുന്നത്.
കടത്താനുള്ള സ്വര്‍ണ്ണം കൈയില്‍ കിട്ടുന്നതിന് മുമ്പേ രന്യ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പേ ടേപ്പ് കഷണങ്ങളായി മുറിച്ച് തയ്യാറാക്കി വച്ചിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചാണ് സ്വര്‍ണക്കട്ടികള്‍ ശരീരത്തില്‍ ഒളിപ്പിച്ചത്.
ഇതിനിടെ രന്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ നിര്‍ദേശ പ്രകാരമാണ് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ നടിയെ വിമാനത്താവളത്തില്‍ സഹായിച്ചിരുന്നതെന്നും ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പിടിക്കപ്പെടാതെ സ്വര്‍ണ്ണം എങ്ങനെ കടത്താമെന്ന് ആസൂത്രണം ചെയ്യുന്നതിനായി രന്യ റാവു യൂട്യൂബ് വീഡിയോകള്‍ കണ്ടതായും ഡിആര്‍ഐ വൃത്തങ്ങള്‍ പറയുന്നു.
ഇതിനിടെ വ്യാഴാഴ്ച രന്യക്കെതിരെ ഇ.ഡിയും കേസെടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളിപ്പിക്കല്‍ ആക്ട് അനുസരിച്ചാണ് കേസ്. നേരത്തെ സിബിഐയും വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]