
സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ രവി മോഹൻ. സിനിമാ അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സിനിമയിലെ മറ്റൊരു മേഖലയിലേക്ക് കാലെടുത്തുവെയ്ക്കാനൊരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഈയിടെയാണ് ജയം രവി പേരുമാറ്റി രവി മോഹൻ എന്നാക്കിയത്.
കോമഡി പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യോഗി ബാബുവായിരിക്കും നായകനെന്നും വാർത്തകളുണ്ട്. മുൻപ് കോമാളി എന്ന ചിത്രത്തിൽ രവി മോഹനൊപ്പം യോഗി ബാബുവും സുപ്രധാനവേഷത്തിലെത്തിയിരുന്നു. 2019-ൽ പുറത്തിറങ്ങിയ ചിത്രം പ്രദീപ് രംഗനാഥനായിരുന്നു സംവിധാനം ചെയ്തത്.
ഈ വർഷം ജനുവരിയിലാണ് ജയം രവി പേരുമാറ്റം പ്രഖ്യാപിച്ചത്. രവി മോഹനെന്നോ രവിയെന്നോ വേണം ഇനി തന്നെ വിളിക്കാനെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ബാനറും ഇതിനൊപ്പം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ ചിത്രം ഈ ബാനറാകുമോ നിർമിക്കുക എന്ന് വ്യക്തമായിട്ടില്ല.
കാതലിക്ക നേരമില്ലൈ എന്ന ചിത്രമാണ് രവി മോഹൻ നായകനായി ഒടുവിൽ പുറത്തുവന്ന ചിത്രം. കരാട്ടേ ബാബു, പരാശക്തി എന്നിവയാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]