
തിരുവനന്തപുരം: അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അണ്ണറ മുളമൂട് ദേവീ പത്മനാഭത്തിൽ കെ.കൃഷ്ണൻ(82) ആണ് പാൽകയറ്റിവന്ന വാഹനം ഇടിച്ച് മരിച്ചത്. അന്തിയൂർക്കോണം ജംഗ്ഷന് സമീപം പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. കാട്ടാക്കട ഭാഗത്തേക്ക് നടന്നു പോകവേ എതിരെ വന്ന വാഹനമാണ് കൃഷ്ണനെ ഇടിച്ചത്.
ഗുരുതര പരിക്കുകളോടെ റോഡരികിൽ വീണുകിടന്ന കൃഷ്ണനെ അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ കണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മലയിൻകീഴ് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]