
കോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ മോഷണം നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ. ഫെബ്രുവരി 10ന് രണ്ടു ലക്ഷം രൂപാ കവർന്ന പ്രതിയെ തലയോലപ്പറമ്പ് പൊലീസ് പിടികൂടുകയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് അറസ്റ്റിലായത്. ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ പർദയണിഞ്ഞ് തൃശൂർ വടക്കാഞ്ചേരി പള്ളിയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ വലയിലായതെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ് ഐ ജയകുമാർ, സിപിഒമാരായ മനീഷ്, ബിനു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]