
ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റ് അവസാനിച്ചിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഇന്ത്യയ്ക്കുമെതിരായ വിമർശനങ്ങൾ തുടരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ആഞ്ഞടിക്കുകയാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരമായിരുന്ന ആൻഡി റോബർട്ട്സ്. എല്ലാ കാര്യങ്ങൾക്കും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന ഐസിസിയെ ‘ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്’ എന്നാണു വിളിക്കേണ്ടതെന്നും മുൻ വെസ്റ്റിൻഡീസ് താരം ഒരു രാജ്യാന്തര മാധ്യമത്തോടു സംസാരിക്കവെ തുറന്നടിച്ചു.
ലോക ഇലവനെ ദുബായിൽ ഇറക്കിയാലും ഇന്ത്യ ജയിക്കും, പാക്കിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിൽ: പാക്ക് മുൻ ക്യാപ്റ്റൻ
Cricket
ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ഒരു വേദിയിൽ നടത്തിയതിന് വൻ വിമർശനങ്ങളാണ് ഐസിസിക്കു നേരിടേണ്ടിവന്നത്. ഇന്ത്യ ഫൈനലിലേക്കും പിന്നീടു കിരീടനേട്ടത്തിലുമെത്തിയതോടെ ഗ്രൗണ്ടിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചതായി വിമർശനം കടുത്തു. ചാംപ്യൻസ് ട്രോഫിയുടെ സമ്മാനദാനത്തിന് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധികൾ ഇല്ലാത്തതും വിവാദമായിരുന്നു. ഐസിസി ചില കാര്യങ്ങളിലെങ്കിലും ഇന്ത്യയോടു പറ്റില്ലെന്നു പറയണമെന്നു ആൻഡി റോബർട്സ് വ്യക്തമാക്കി.
വിക്കറ്റ് കീപ്പിങ് അത്ര രസമുള്ള കാര്യമല്ല : സഞ്ജന ഗണേശന് രാഹുലിന്റെ മറുപടി- വിഡിയോ
Cricket
‘‘ഇന്ത്യയ്ക്ക് അങ്ങനെ എല്ലാം ലഭിക്കാൻ പാടില്ലായിരുന്നു. ചിലപ്പോഴെങ്കിലും ഐസിസി ഇന്ത്യയോടു നോ പറയണം. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിച്ചു. സെമി ഫൈനൽ എവിടെ കളിക്കുമെന്ന് അവർക്ക് നേരത്തേ തന്നെ അറിയാമായിരുന്നു. ചാംപ്യന്‍സ് ട്രോഫിയിൽ വന്നപ്പോൾ ഇന്ത്യയ്ക്കു മാത്രം യാത്ര ചെയ്യേണ്ട ആവശ്യമില്ല. ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഒരു ടീം മാത്രം എങ്ങനെയാണു യാത്ര ചെയ്യാതിരിക്കുക?’’
‘‘ഐസിസിയെന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നാളെ മുതൽ ക്രിക്കറ്റിൽ നോ ബോളുകളും വൈഡും വേണ്ടെന്ന് ഇന്ത്യ പറഞ്ഞാൽ, ഐസിസി അതിനും എന്തെങ്കിലും വഴി കണ്ടെത്തും.’’– വിൻഡീസ് താരം വിമർശിച്ചു.
English Summary:
Andy Roberts calls ICC is Indian Cricket Board
TAGS
Indian Cricket Team
Cricket
Sports
International Cricket Council (ICC)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com