
വാഷിങ്ടൺ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൊമിനിക്കൻ വാർത്താ ഏജൻസിയായ നോട്ടിസിയാസ് സിൻ. കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വീഡിയോയിലെ ടൈംസ്റ്റാമ്പിൽ വ്യാഴാഴ്ച 5:16 എന്നാണ് കാണിക്കുന്നത്. എന്നാൽ രാവിലെയോ വൈകുന്നേരമോ എന്നത് വ്യക്തമല്ല.
റിസോർട്ട് പാതയിലൂടെ സുഹൃത്തുക്കൾക്കൊപ്പം സുദിക്ഷ നടക്കുന്നത് ക്ലിപ്പിൽ കാണാം. വെളുത്ത ടീ-ഷർട്ടും ഷോർട്ട്സുമാണ് വേഷം. അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥിയെ കാണാതായി. കാണാതായ രാത്രിയിൽ, പുലർച്ചെ 3 മണി വരെ സംഘം റിസോർട്ടിൽ പാർട്ടി നടത്തിയിരുന്നു. 24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവൻ റൈബിനൊപ്പമാക്കി സുഹൃത്തുക്കൾ മടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്.
എന്നാൽ, ഇപ്പോൾ പ്രധാന സാക്ഷിയായ റൈബ് മൂന്ന് തവണ തന്റെ മൊഴി മാറ്റിയത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. 20 വയസ്സുകാരിക്കായുള്ള തിരച്ചിൽ ഒരാഴ്ചയാകുമ്പോൾ അവൾ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]