
ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടന്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്ന അവകാശങ്ങള്‍ നീക്കുന്നതെന്ന് ബ്രിട്ടന് അറിയിച്ചു. ജനുവരി മുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്.യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് പുതിയ നീക്കം തിരിച്ചടിയാകും. രാജ്യത്തേക്കുള്ള കുടിയേറ്റങ്ങള്‍ കുറയ്ക്കുമെന്നത് പ്രധാനമന്ത്രി ഋഷി സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കുടിയേറ്റങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ തേടുന്നതായി ഋഷി സുനക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഗവേഷണ പ്രോഗ്രാമുകളിലേത് ഒഴികെയുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള പുതിയ നടപടികള്‍ കുടിയേറ്റം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ബ്രിട്ടനില്‍ ജോലി കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥി വിസകള്‍ പിന്‍വാതിലിലൂടെ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ തടയുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.ഒമ്പത് മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന കോഴ്സുകള്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നു, എന്നാല്‍ ആശ്രിതരുടെ എണ്ണം 2019 മുതല്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ച് കഴിഞ്ഞ വര്‍ഷം 1,36,000 ല്‍ എത്തി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]